യോദ്ധയുടെ കാലത്ത് വാട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ കുട്ടിമാമക്ക് അശോകന്റെ ഫോട്ടോ അയച്ചാല്‍ പോരായിരുന്നോ; ട്രോളിലെ ലോജിക്കില്ലായ്മ ചൂണ്ടികാണിച്ച് കമന്റുകള്‍
Film News
യോദ്ധയുടെ കാലത്ത് വാട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ കുട്ടിമാമക്ക് അശോകന്റെ ഫോട്ടോ അയച്ചാല്‍ പോരായിരുന്നോ; ട്രോളിലെ ലോജിക്കില്ലായ്മ ചൂണ്ടികാണിച്ച് കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th October 2022, 10:09 am

സോഷ്യല്‍ മീഡിയ കാലത്ത് പഴയ സിനിമകളും പുതിയ സിനിമകളുമെല്ലാം പല തരത്തില്‍ ഭാവാനാത്മകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ യോദ്ധ എന്ന ചിത്രം നടക്കുന്ന സമയത്ത് വാട്ട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന ആശയം വെച്ചുള്ള ട്രോള്‍ മൂവി ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.

അങ്ങനെയായിരുന്നെങ്കില്‍ സുമതി ഏട്ടത്തി കുട്ടിമാമക്ക് അശോകന്റെ ഒരു ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നുവെന്നും അങ്ങനെ അപ്പുക്കുട്ടന് കുട്ടിമാമയെ കളിപ്പിക്കാന്‍ പറ്റില്ലായിരുന്നുവെന്നുമാണ് ട്രോളിലെ ആശയം.

എന്നാല്‍ ഈ ട്രോളിലെ ലോജിക്കില്ലായ്മ കമന്റുകളില്‍ ചിലര്‍ എടുത്തു കാണിക്കുന്നുണ്ട്. വാട്ട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇടക്ക് സുമതി ഏട്ടത്തി ബര്‍ത്‌ഡേ സ്റ്റാറ്റസ് എങ്കിലും അശോകനെ പറ്റി ഇട്ടേനെ, ചോദ്യത്തിന്റെ ആവശ്യം ഇല്ല എന്നാണ് ഒരു കമന്റ്. ഫാമിലി ഗ്രൂപ്പില്‍ ഇതിനോടകം കാവിലെ പാട്ട് മത്സരത്തിന്റെ വീഡിയോ ഫാമിലി ഗ്രൂപ്പില്‍ വരുമെന്നും അത് കണ്ട് കുട്ടിമാമക്ക് അന്നേ ആളെ തിരിച്ചറിയാനാവുമെന്നും ചില കമന്റുകളുണ്ട്.

വാട്ട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ തലവര മാറുമായിരുന്ന ചില ചിത്രങ്ങളും കമന്റില്‍ ചിലര്‍ കുറിച്ചു. വാട്ട്‌സാപ്പ് ഉണ്ടായിരുന്നെങ്കില്‍ കാക്കക്കുയില്‍, ചന്ദ്രലേഖ, മാന്നാര്‍ മത്തായി സ്പീകിങ് എന്നീ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഒരു കമന്റ്. പ്രിയദര്‍ശന്‍ പടങ്ങളേ ഉണ്ടാകില്ലെന്നാണ് മറ്റൊരു കമന്റ്.

 

മമ്മൂട്ടിയുടെ യാത്ര എന്ന സിനിമയില്‍ ഏതോ ഒരുത്തന്‍ വരച്ച ചിത്രം നോക്കിയിട്ടു ആണ് ചുമ്മാ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത്. വാട്‌സാപ്പ് വേണ്ട മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സൗകര്യം ഉണ്ടെങ്കില്‍ മൂപ്പര്‍ രക്ഷപ്പെടുമായിരുന്നു, അത് കൊണ്ടാണ് ബേസില്‍ ജോസഫ് കഥകള്‍ മൊബൈല്‍ ഇല്ലാത്ത ഏതോ കാലത്ത് വെക്കുന്നത്, വാട്‌സാപ്പ് ഉണ്ടായിരുന്നു എങ്കില്‍ കാതല്‍ കോട്ടയില്‍ അജിത്തും ദേവയാനിയും പരസ്പരം കണ്ട് ഡേറ്റിങ്ങും കഴിഞ്ഞു പടം തീര്‍ന്നനേ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Content Highlight: A troll is circulating in movie groups with the idea of ​​what would have happened if WhatsApp had been around during the filming of Yoddha