Kerala News
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ പുലി കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 19, 01:06 pm
Saturday, 19th October 2024, 6:36 pm

ചാലക്കുടി: വാല്‍പ്പാറയില്‍ ആറുവയസുകാരിയെ പുലി കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ അതുല്‍ അന്‍സാരിയുടെയും ഭാര്യ നാസിരെന്‍ ഖാത്തൂനിന്റെയും മകള്‍ അപ്‌സര ഖാത്തൂനാണ് മരിച്ചത്.

അമ്മയോടൊപ്പം തേയിലത്തോട്ടത്തില്‍ നില്‍ക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റില്‍ ജോലിയ്ക്ക് വന്നതായിരുന്നു കുടുംബം.

പുള്ളിപുലിയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സൂചിമല എസ്റ്റേറ്റ് സമീപത്ത് വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്‌.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പും ചേര്‍ന്ന് കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിലവില്‍ ആറുവയസുകാരിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Content Highlight: A six-year-old girl was killed by a leopard in Valpara