വല്ലാത്തൊരു തിരിച്ചടി, ക്രിക്കറ്റിൽ ഇത് ചരിത്രസംഭവം; വീഡിയോ വൈറൽ
ക്രിക്കറ്റില്‍ പല സംഭവങ്ങളും മൈതാനത്ത് അരങ്ങേറിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേനേടുന്നത്.
മഹാരാഷ്ട്രയിലെ താനില്‍ നടന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണ് സംഭവം. നജീബ് മുല്ല ട്രോഫിയില്‍ നടന്ന മത്സരത്തിലാണ് സംഭവം നടന്നത്. മത്സരത്തില്‍ ലെഗ് സൈഡിലേക്ക് വന്ന പന്ത് ഫ്‌ലിക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപിനും ലെഗ് സ്റ്റംപിനും ഇടയിലൂടെ കടന്നുപോവുകയായിരുന്നു.
— Out Of Context Cricket (@GemsOfCricket) February 10, 2024
പന്ത് പോയപ്പോള്‍ സ്റ്റംപിന് മുകളിലുള്ള വെയ്‌സ് താഴേക്ക് വീഴാതെ നില്‍ക്കുകയായിരുന്നു. ഈ കാഴ്ച കണ്ട് ബൗളര്‍ അത്ഭുതത്തോടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോയ്ക്ക് പിന്നാലെ ധാരാളം ആരാധകര്‍ രസകരവും വ്യത്യസ്തമായ കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
On serious note , What you thinks guys it’s Out or Not Out ??? As balls passed from in between the wickets ….
— Aasim Farooqui (@AsmFar07) February 10, 2024
Bhai lottery kharid le kuch nahi rakha cricket me. 😂
— ❁ (@Shini_gami09) February 10, 2024
RARE CRICKET INCIDENT:
Ball goes through the stumps. Bails remain intact. This happened during the 3rd Test of SA in Pak in 1997-98. A Mushtaq Ahmed delivery goes straight THROUGH the stumps & everyone is baffled. A tiny 22 sec clip of this is on YT but here’s extended footage. pic.twitter.com/yTYc8poFgG
— Mainak Sinha🏏📽️ (@cric_archivist) November 12, 2020
1997ല്‍ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരത്തിനിടയിലും ഇതിന് സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. പാകിസ്ഥാനില്‍ വെച്ച് നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു സംഭവം നടന്നത്. മുഷ്താഖ് അഹമ്മദിന്റെ പന്തില്‍ ആയിരുന്നു പന്ത് സ്റ്റംപിനുള്ളിലൂടെ പോയത്.
Content Highlight: A rare incident in the cricket ground viral on asocial media.