ആകാംക്ഷ നിറച്ച ട്രെയ്‌ലര്‍ : ആസിഫ് അലി നായകനാകുന്ന 'എ രഞ്ജിത്ത് സിനിമ' ഈ മാസം തിയേറ്ററുകളിലേക്ക്
Film News
ആകാംക്ഷ നിറച്ച ട്രെയ്‌ലര്‍ : ആസിഫ് അലി നായകനാകുന്ന 'എ രഞ്ജിത്ത് സിനിമ' ഈ മാസം തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th November 2023, 11:29 am

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. നടന്‍ നിവിന്‍ പോളിയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഈ മാസം തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കും.

ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍, ജെ.പി, കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസി ഗിഫ്റ്റ്, ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് നമിത് ആര്‍, വണ്‍ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്.

ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- അഖില്‍ രാജ് ചിറയില്‍, കോയാസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്, സ്റ്റില്‍സ്- നിദാദ്, ശാലു പേയാട്, പരസ്യകല- കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, റോജിന്‍ കെ. റോയ്. ഡിജിറ്റല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- മൂവി ടാഗ്‌സ്.

Content Highlight: A ranjith cinema movie trailer