ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.
ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
രണ്ട് ഇന്നിങ്സിലുമായി ബുംറ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. വെറും 91 റണ്‍സാണ് താരം രണ്ട് ഇന്നിങ്സിലുമായി വിട്ട് കൊടുത്തത്. ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചും ബുംറയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സെലക്ടര്‍മാരും ടീം മാനേജ്മെന്റും അദ്ദേഹത്തെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ഫിറ്റായി നിലനിര്‍ത്താന്‍ വരാനിരിക്കുന്ന മത്സരത്തിന് ഒരു ഇടവേള നല്‍കുന്നത് പരിഗണിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
രണ്ട് ഇന്നിങ്‌സിലുമായി 32 ഓവറിലതികമാണ് ബുംറ എറിഞ്ഞത്. ഇതോടെ ബുറയുടെ ഫിറ്റ്‌നസ് നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം അജിത് അഗാക്കറുടെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റ് മനസിലാക്കിയിട്ടുണ്ട്.
അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഫെബ്രുവരി ആറിന് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. നിലവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ചികിത്സയില്‍ തന്നെയാണ്. രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. ബുംറക്ക് വിശ്രമം അനുവാദിച്ചാല്‍ മുഹമ്മദ് സിറാജിനെ തിരിച്ച് വിളിക്കാനാണ് സാധ്യത. മൂന്നാം ടെസ്റ്റിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: A huge setback for India in the third Test