Sports News
കോഹ്ലി ടെസ്റ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി എ.ബി.ഡി. വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 03, 05:59 pm
Saturday, 3rd February 2024, 11:29 pm

വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ടെസ്റ്റില്‍ നിന്നും വിരാട് കോഹ്ലി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ താരം ടീമിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ അടുത്തിടെ തന്റെ അമ്മയ്ക്ക് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയതുകൊണ്ടാണ് താരം മടങ്ങിയെതന്ന് വ്യാജവാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനെതിരെ പ്രതികരിച്ചു കൊണ്ട് വിരാടിന്റെ മൂത്ത സഹോദരന്‍ വികാസ് കോഹ്ലി രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ വിരാടിന്റെ അടുത്ത സുഹൃത്തായ മുന്‍ ക്രിക്കറ്റ് താരം എ.ബി.ഡി വില്ലിയേഴ്‌സിനോട് താരം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ചുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തില്‍ കാരണം വിരാട് ഡി. വില്ലിയേഴ്‌സിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി. വില്ലിയേഴ്‌സ് അത് വെളിപ്പെടുത്തുകയാണ്.

എ.ബി വിരാടിന് ഒരു മെസ്സേജ് അയക്കുക ഉണ്ടായപ്പോള്‍ താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് മറുപടി പറഞ്ഞിരുന്നു. ശേഷം വിരാട് മറ്റൊരു കാര്യം കൂടെ മുന്‍ താരത്തോട് പറയുകയുണ്ടായി, താന്‍ രണ്ടാമതും ഒരു അച്ഛനാവാന്‍ പോകുന്നു എന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ കളിയേക്കാളും കൂടുതല്‍ തന്റെ കുടുംബത്തോടൊപ്പം ചെലവിടാന്‍ ആണ് താരത്തിന് ആഗ്രഹം എന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: A.B.D Villiers Tolks About Virat Kohli