Kerala News
തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 15കാരന്‍ 17കാരനെ തലയ്ക്കടിച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 03:34 am
Thursday, 16th January 2025, 9:04 am

തൃശൂര്‍:  വിയ്യൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 15 വയസുകാരന്‍ സഹഅന്തേവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത്ത് (17) ആണ് കൊലപ്പെട്ടത്. ഇന്ന് രാവിലെ 6: 30 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിയ്യൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ ചില്‍ഡ്രന്‍സ് ഹോമിലാണ് അക്രമമുണ്ടായത്. ഇന്നലെ ഈ രണ്ട് കുട്ടികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കത്തിനിടിനിടയില്‍ അങ്കിത്ത് 15 വയസുകാരന്റെ മുഖത്ത് അടിച്ചിരുന്നു. ഇത് മൂലം 15കാരന്റെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ കൊലപാതകം നടത്തിയ 15കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

രണ്ട് വര്‍ഷമായി കൊലപാതകം നടത്തിയ 15 വയസുകാരന്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ട്. ഒരു മാസം മുമ്പാണ് കൊല്ലപ്പെട്ട അങ്കിത്ത് ഇവിടെ എത്തുന്നത്.

നിലവില്‍ 25ല്‍ അധികം അന്തേവാസികളാണ് ചില്‍ഡ്രന്‍സ് ഹോമിലുള്ളത്.

Content Highlight: A 17-year-old boy killed an 18-year-old boy in Thrissur Children’s Home