Advertisement
Daily News
ലൈബ്രറികളില്‍ പുസ്തകം തിരയാം, ഓണ്‍ലൈനിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 19, 07:39 am
Friday, 19th June 2015, 1:09 pm

anooകണ്ണൂര്‍: വായനകൂട്ടും ആപ്ലിക്കേഷന്‍ “99 ലൈബ്രറി” പുറത്തിറങ്ങി. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എവിടെ കിട്ടുമെന്ന് കണ്ടു പിടിക്കാനും, ലൈബ്രറികള്‍ക്ക് ദൈനം ദിന പ്രവര്‍ത്തങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാാനും, വ്യക്തികള്‍ക്ക് തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ രേഖപ്പെടുത്തി വെക്കാനും ഉതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയര്‍ രൂപ കല്പന ചെയ്തിരിക്കുന്നത്.

ലൈബ്രറികളെയും വീടുകളിലെ പുസ്തക ശേഖരങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ് ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍. ആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിവിര ശേഖരമാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത.

“99 ലൈബ്രറി” സൗജന്യമായാണ് ലൈബ്രറികള്‍ക്കും വീട്ടില്‍ ലൈബ്രറികളുള്ളവര്‍ക്കും ലഭിക്കുക. ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ആയതുകൊണ്ടുതന്നെ ഈ സോഫ്റ്റ്‌വെയറില്‍ വരുന്ന അപ്‌ഡേഷനുകള്‍ ഏളുപ്പത്തില്‍ നടപ്പാക്കാന്‍ ലൈബ്രറികള്‍ക്കാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബാട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന് പിന്നില്‍ കണ്ണൂരിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ അനൂപ് എം.സി യാണ്.

കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ച് മലയാളത്തിന്റെ എഴുത്തുകാരന്‍ ടി. പത്മനാഭനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ചടങ്ങില്‍ വി.കെ ആദര്‍ശ് മുഖ്യ പ്രഭാഷണം നടത്തി, കണ്ണൂര്‍ യുനിവേഴ്‌സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയന്‍ സുഗതകുമാരി, പ്രസ് ക്ലബ് പ്രസിഡന്റ് കെ. എന്‍ ബാബു. വിജയകുമാര്‍ ബ്ലാത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

99 ലൈബ്രറിയുടെ മറ്റ് പ്രത്യേകതകള്‍:

anoopആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിവിര ശേഖരമാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത.
“99 ലൈബ്രറി” സൗജന്യമായാണ് ലൈബ്രറികള്‍ക്കും വീട്ട് ലൈബ്രറികളുള്ളവര്‍ക്കും ലഭിക്കുക.
പുസ്തക വിവരങ്ങളുടെ ഡാറ്റാ ബേസ് ക്ലൗഡ് സ്‌റ്റോറേജില്‍ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ബാക്ക് അപ്പ് എടുത്തുവെയ്ക്കാനുള്ള സൗകര്യവും തരുന്നുണ്ട്.
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലഭ്യമായ എവിടെ നിന്നും എളുപ്പം കൈകാര്യം ചെയ്യാം.
ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു പുസ്തകം ഏതു ലൈബ്രറിയില്‍ ഉണ്ടെന്നു എളുപ്പത്തില്‍ കണ്ടു പിടിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബാട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരാള്‍ക്ക് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ എളുപത്തില്‍ കണ്ടെത്താം.
ഈ പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈബ്രറി നെറ്റ്‌വര്‍ക്കാവും “99 ലൈബ്രറി” യുടേത്. ഇതോടെ ഒരാള്‍ക്ക് തനിക്ക് വേണ്ട പുസ്തകം എവിടെ ലഭ്യമാണെന്ന് ഓണ്‍ലൈന്‍ വഴി മനസ്സിലാക്കാന്‍ സാധിക്കും.
ലൈബ്രറിയില്‍ ഈ സൗകര്യം ഉപയോഗിക്കുന്നതോടെ ഇപ്പോള്‍ ചെയ്യുന്ന പേപ്പര്‍ ജോലികള്‍ കുറയുകയും ലെബ്രേറിയന്മാര്‍ക്ക് ഓണ്‍ലൈനായി എല്ലാ രേഖകളും സൂക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും.
ഒരു ലൈബ്രറിയിലെ അംഗങ്ങള്‍ക്ക് അവരുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ആ ലൈബ്രറിയിലെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും സാധിക്കും. ഇതോടെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതിനു ഒരു പരിഹാരം ആകും.
99library.com എന്ന വെബ്‌സൈറ്റ് വഴി ആണ് ആപ്ലികേഷന്‍ ലഭ്യമാവുക.
ലൈബ്രറികളെയും വീടുകളിലെ പുസ്തക ശേഖരങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ് ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍. നിലവില്‍ പല ലൈബ്രറികളിലും സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെങ്കിലും അതെല്ലാം തന്നെ ചിലവേറിയതോ കാലഹരണപ്പെട്ടതോ ആണ്.