national news
കര്‍ണാടകയിലെ ശിവമോഗയില്‍ വന്‍ സ്‌ഫോടനം; 8 തൊഴിലാളികള്‍ മരിച്ചു; കുടുതല്‍ മരണത്തിന് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 22, 02:34 am
Friday, 22nd January 2021, 8:04 am

ബെംഗളൂരൂ: കര്‍ണാടകയിലെ ശിവമോഗയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. സമീപത്തെ ക്വാറിയിലേക്കുള്ള ഡൈനാമിറ്റും ജെലാറ്റിനുമായി പോയ ലോറി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ എല്ലാം ബീഹാര്‍ സ്വദേശികളാണ്. ശിവമോഗയിലെ സമീപ പ്രദേശങ്ങളിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനം ഭൂചലനമാണെന്ന് കരുതിയ ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. ഒന്നിനുപുറകെ ഒന്നായി 50 ഓളം െൈഡിനാമിറ്റുകള്‍ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

8 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌ഫോടനത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. അനധികൃത ഖനനപ്രവര്‍ത്തനങ്ങളും ക്വാറികളും ധാരാളം ഉള്ള പ്രദേശമാണ് ശിവമോഗ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnt Highlights: 8 Killed as Huge Dynamite Blast Triggers Tremors in Karnataka’s Shivamogga