India
പി.വി സിന്ധുവിനെ വിവാഹംകഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; കളക്ടര്‍ക്ക് മുന്‍പില്‍ അപേക്ഷയുമായി 70 കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 17, 08:39 am
Tuesday, 17th September 2019, 2:09 pm

ചെന്നൈ: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മുന്‍പില്‍ നിവേദനം സമര്‍പ്പിച്ച് 70 കാരന്‍. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

24 കാരിയായ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മലൈസാമി തന്റെ നിവേദനത്തില്‍ പറഞ്ഞത്.

ഇതുമാത്രമല്ല, വിവാഹത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രതിവാര യോഗം നടത്തുന്നത്.

ബാഡ്മിന്റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചുനോക്കിയ കളക്ടറും ഞെട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.