അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; അഞ്ച് വയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
national news
അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; അഞ്ച് വയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st June 2021, 5:02 pm

വിരുദുനഗര്‍: തമിഴ്‌നാട് ശിവകാശിക്കടുത്ത് വിരുദുനഗര്‍ സാത്തൂരില്‍ അനധികൃത പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് അഞ്ചുവയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. തയില്‍പ്പട്ടി സ്വദേശികളായ സെല്‍വമണി, മകന്‍ സോളമന്‍, കാര്‍പഗം എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തയില്‍പ്പട്ടി സ്വദേശികളായ സൂര്യ, പ്രഭാകര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രദേശത്ത് അനധികൃതമായി പടക്ക നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പടക്ക നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില് പടക്കം ഉണ്ടാക്കിയ വീട് ഉള്‍പ്പെടെ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ജില്ലാ ഫയര്‍ ഓഫീസര്‍ ഗണേശന്റെ നേതൃത്വത്തില്‍ മൂന്ന് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

പ്രദേശത്ത് നിന്ന് സമീപവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇവര്‍ അനധികൃത പടക്ക നിര്‍മാണം നടത്തിയിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

&

 

Content Highlights: 5 year-old among 3 die in blast at illegal firecracker factory