നിങ്ങള്‍ ദിവസവും കാപ്പി കുടിക്കണെമെന്നു പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍
Daily News
നിങ്ങള്‍ ദിവസവും കാപ്പി കുടിക്കണെമെന്നു പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th January 2015, 7:44 pm

Coffeeകാപ്പികുടിക്കുന്നവരും ചായകുടിക്കുന്നവരും എന്നിങ്ങനെ രണ്ടുതരത്തിലുള്ള ആളുകളുണ്ട് നമുക്കിടയില്‍. രണ്ടു പാനീയങ്ങള്‍ക്കും അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ടെന്നിരിക്കെ അതില്‍ എതാണ് നല്ലത് എന്ന് പറയുക സാധ്യമല്ല. പക്ഷെ ഇവിടെയിതാ ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി ദിവസേന കുടിക്കണമെന്നു പറയുന്നതിന്റെ കാരണങ്ങള്‍.

1. ആന്റി ഓക്‌സിഡന്റുകള്‍: കാപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തെ ശുദ്ധീകരിക്കുകയും നിങ്ങളില്‍ ഉന്മേഷമുളവാക്കുന്നു.

2. കരളിന് ഏറെ നല്ലതാണ്: കാപ്പികുടിക്കുന്നത് കരളിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് മദ്യപിക്കുന്നവര്‍ക്ക്.

3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു: കാപ്പികുടിക്കുന്നവര്‍ പറയുന്നത് കാപ്പിയുടെ മണമടിച്ചാല്‍ പോലും തങ്ങളുടെ ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയുമെന്നാണ്.

4. അര്‍ബുദത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു: കാപ്പി അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നും പറയുന്നുണ്ട്. ഇതിന് ആധികാരികമായ തെളിവുകലില്ലെങ്കിലും കാപ്പി കുടിക്കുന്നതുകൊണ്ട് ആരോഗ്യപരമായ ഒരു പ്രശ്‌നവുമുണ്ടാവില്ല.

5. ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും: മനുഷ്യരില്‍ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പിക്കു കഴിയുമെന്നും അറിയപ്പെടുന്നു.

ദിവസേന കാപ്പി കുടിക്കൂ ആരോഗ്യ പ്രശ്‌നങ്ങളെ ഓരത്തു നിര്‍ത്തൂ.