ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.
ന്യൂസിലന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ 0-3 ടെസ്റ്റ് പരമ്പര തോല്‍വില്‍ നിന്ന് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു.
എന്നിരുന്നാലും ടീമിന്റെ ബാറ്റിങ്ങിനെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉന്നയിച്ചിരുന്നു. തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ച് ബി.ജി.ടിയില്‍ ഓസ്ട്രേലിയയോട് സമാനമായ രീതിയില്‍ ഇന്ത്യ പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.
‘ഗംഭീറിന്റെ പ്രസ്താവനയുടെ ഗൗരവം ഞങ്ങള്‍ കണ്ടെത്തും, ചില മത്സരങ്ങള്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ഉണ്ടാകും, കളിക്കാര്‍ അവരുടെ പരിശീലകന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമോ എന്ന് ഞങ്ങള്‍ നിരീക്ഷിക്കും. എന്ത് സംഭവിച്ചാലും തങ്ങളെ ബെഞ്ചിലിരുത്താന്‍ കഴിയില്ലെന്ന് കരുതുന്ന ചില താരങ്ങളുണ്ട്. ഗൗതം ഗംഭീറിന്റെ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിക്കുന്നുണ്ടോ എന്ന് നോക്കാം,
പരിശീലന മത്സരങ്ങള്‍ കളിക്കാരെ സഹായിക്കുന്നു. ഇന്ത്യന്‍ കളിക്കാര്‍ ഓസ്ട്രേലിയയില്‍ 24 ദിവസം സ്വതന്ത്രരായിരുന്നു, എന്നാല്‍ സന്നാഹ മത്സരങ്ങള്‍ കളിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് തോന്നിയില്ല, അത് അതിശയകരമാണ്,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
Content Highlight: Sunil Gavaskar Criticize Indian Cricket Players