ഇന്ത്യ 'ശ്വാസം മുട്ടുമ്പോള്‍' ദല്‍ഹിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍
national news
ഇന്ത്യ 'ശ്വാസം മുട്ടുമ്പോള്‍' ദല്‍ഹിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 11:35 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ മിക്കയിടങ്ങളിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ദല്‍ഹിയിലെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

36 വലിയ തരം സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് റെയ്ഡിനിടയില്‍ കണ്ടെത്തിയത്. വ്യാവസായിക അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ബിസിനസ് ആണ് തനിക്കെന്ന് വീടിന്റെ ഉടമസ്ഥന്‍ അനില്‍ കുമാര്‍ വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

അതേസമയം ബിസിനസിന്റെ ലൈസന്‍സ് കാണിക്കാനും അനില്‍ കുമാറിന് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

വലിയ സിലിണ്ടറുകളില്‍ നിന്നും ഓക്‌സിജന്‍ ചെറിയ സിലിണ്ടറുകളിലാക്കി 12,500 രൂപയ്ക്കാണ് ഇയാള്‍ വിറ്റുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. കേന്ദ്രത്തിന്റെ പക്കല്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 48 oxygen cylinders seized from Delhi house as India suffering to breath