തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമില്‍ വന്‍ തീപിടുത്തം. ആഡംബര ബൈക്കുകള്‍ ഉള്‍പ്പടെ നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് തീപിടുത്തമുണ്ടായത്.
തിരുവനന്തപുരം മുട്ടത്തറയിലെ ബൈക്ക് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. 32 ഓളം ബൈക്കുകള്‍ കത്തി നശിച്ചു എന്നാണ് അനുമാനിക്കപ്പെടുന്നത്.
ബൈക്കുകള്‍ വാടകയ്ക്ക് നല്കുന്ന റോയല്‍ ബൈക്ക് റെന്റലിന്റെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല എന്നും വിവരമുണ്ട്. തീപിടുത്തമുണ്ടായതിന് പിന്നാലെ നാട്ടുകാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.