Daily News
ടൊറന്റില്‍ കയറിയാല്‍ മൂന്നു വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 22, 12:41 pm
Monday, 22nd August 2016, 6:11 pm

torrent
ന്യൂദല്‍ഹി:  രാജ്യത്ത് നിരോധിച്ച ടൊറന്റ് സൈറ്റില്‍ കയറിയാല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ. മൂന്നുലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. 1957ലെ കോപ്പിറൈറ്റ് ആക്ട് 63, 63-(എ), 65, 65(എ) പ്രകാരമാണ് കേസെടുക്കുക. സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും പകര്‍പ്പെടുക്കുന്നവരുമാണ് കുടുങ്ങുക.

നിയമ ലംഘനം നടത്തി പിടികൂടിയാല്‍ ആദ്യം ആറു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. ഇതു വീണ്ടും തുടര്‍ന്നാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ഈടാക്കുക.

ടോറന്റ് സൈറ്റ് സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തിയിരുന്നു. സിനിമകളും  വീഡിയോ ഗെയിമുകളും ഡൗണ്‍ലൗഡ് ചെയ്യാന്‍ അവസരമൊരുക്കുന്ന ടൊറന്റ് സൈറ്റുകള്‍ക്ക് ലോകവ്യാപകമായി തന്നെ വലിയ ജനപ്രീതിയുണ്ട്.