തടുക്കാന്‍ കഴിയില്ല ഈ ഡോമിനന്‍സ്, അവര്‍ മൂന്നുപേരും ക്രിക്കറ്റ് ലോകം അടക്കി വാഴുന്നവര്‍
Cricket
തടുക്കാന്‍ കഴിയില്ല ഈ ഡോമിനന്‍സ്, അവര്‍ മൂന്നുപേരും ക്രിക്കറ്റ് ലോകം അടക്കി വാഴുന്നവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 10:20 pm

അഫ്ഗാനിസ്ഥാനെതിരായ അവസാന ടി ട്വന്റിയും വിജയിച്ച് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. നാടകീയമായ സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ സൂപ്പര്‍ ഓവര്‍ 16 റണ്‍സിന് സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 11 റണ്‍സ് മറികടക്കാനാവാതെ അഫ്ഗാനിസ്ഥാന്‍ 10 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.

മത്സരത്തില്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറി ആണ്. 69 പന്തില്‍ നിന്ന് എട്ട് സിക്‌സറുകളും 11 ബൗണ്ടറികളും അടക്കം 121 റണ്‍സ് നേടിയാണ് രോഹിത് ഇന്ത്യയെ 212 എന്ന ടോപ്പ് സ്‌കോറില്‍ എത്തിച്ചത്. ഇതോടെ രോഹിത് ശര്‍മ തന്റെ ടി20 ഇന്റര്‍നാഷണല്‍ കരിയറിലെ അഞ്ചാമത് സെഞ്ച്വറിയാണ് നേടിയത്. ഇപ്പോള്‍ ടി ട്വന്റി ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം എന്ന ബഹുമതിയാണ് രോഹിത്തിനെ തേടി എത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ടി ട്വന്റി ഐ സെഞ്ച്വറി നേടുന്ന താരത്തിന്റെ രാജ്യം, താരം, എണ്ണം

ഇന്ത്യ – രോഹിത് ശര്‍മ – 5

ഓസ്‌ട്രേലിയ -ഗ്ലെന്‍ മാക്‌സ് വെല്‍ – 4

ഇന്ത്യ – സൂര്യകുമാര്‍ യാദവ് – 4

പാകിസ്ഥാന്‍ – ബാബര്‍ അസം – 3

എന്നാല്‍ ഇതിനു പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് അഭിമാനിക്കുന്ന മറ്റു രണ്ടു നേട്ടങ്ങള്‍ കൂടെയുണ്ട്. ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരവും ഇന്റര്‍നാഷണല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരവും ഇന്ത്യയുടെ പോരാളികള്‍ തന്നെ. ഒ.ഡി.ഐയില് കോഹ്ലിയും ടെസ്റ്റില്‍ സച്ചിനും ഡോമിനന്‍സ് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 200 മത്സരങ്ങളിലെ 329 ഇന്നിങ്‌സുകളില്‍ നിന്നും 51 സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരത്തിന്റെ രാജ്യം, താരം, എണ്ണം

ഇന്ത്യ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 51

സൗത്ത് ആഫ്രിക്ക – ജാക്‌സ് കാലിസ് – 45

ഓസ്‌ട്രേലിയ – റിക്കി പോണ്ടിങ് – 41

ശ്രീലങ്ക – കുമാര്‍ സംഘക്കാര – 41

ഏകദിന ക്രിക്കറ്റില്‍ 292 മത്സരങ്ങളില്‍ നിന്നും 50 സെഞ്ച്വറികളാണ് വിരാട് നേടിയത്. 2023 ഏകദിന ലോകകപ്പില്‍ ആയിരുന്നു സച്ചിന്‍ സ്വന്തമാക്കിയ 49 ഏകദിന സെഞ്ച്വറി എന്ന ഐതിഹാസിക നേട്ടം വിരാട് മറികടക്കുന്നത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരത്തിന്റെ രാജ്യം, താരം, എണ്ണം എന്ന ക്രമത്തില്‍.

ഇന്ത്യ – വിരാട് കോഹ്ലി – 50

ഇന്ത്യ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 49

ഇന്ത്യ – രോഹിത് ശര്‍മ – 31

ഓസ്‌ട്രേലിയ – റിക്കി പോണ്ടിങ് – 30

 

Content Highlight: Indian Dominance In World Cricket