2025 ഏഷ്യ കപ്പ് ഫോര്‍മാറ്റില്‍ മാറ്റം, ഈ രീതിയില്‍ ടൂര്‍ണമെന്റ് മൂന്നാം തവണ; റിപ്പോര്‍ട്ട്
Sports News
2025 ഏഷ്യ കപ്പ് ഫോര്‍മാറ്റില്‍ മാറ്റം, ഈ രീതിയില്‍ ടൂര്‍ണമെന്റ് മൂന്നാം തവണ; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 12:52 pm

2025ലെ ഏഷ്യ കപ്പ് ദുബായിലും ഒമാനിലുമായാണ് നടക്കാനിരിക്കുന്നതെന്ന് ക്രിക്ബസിനെ ഉദ്ധരിച്ച് സ്‌പോട്‌സ് കീട റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ജനുവരി 30-31 തീയതികളില്‍ ബാലിയില്‍ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2025-ലെ ഏഷ്യാ കപ്പിന്റെ വേദിയും ഫോര്‍മാറ്റും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് Cricbuzz റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് അഞ്ചാം തവണയാണ് യു.എ.ഇ ടൂര്‍ണമെന്റ് ഹോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ 2025 ലെ ഏഷ്യ കപ്പ് ടി-20 ഫോര്‍മാറ്റിലാണ് നടത്തുന്നത് എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഇതിന് മുമ്പ് രണ്ട് തവണയാണ് ഏഷ്യ കപ്പ് ടി-20 ഫോര്‍മാറ്റില്‍ നടത്തിയത്. 2016 (ബംഗ്ലാദേശ്), 2022 (യു.എ.ഇ) എന്നീ വര്‍ഷങ്ങളിലാണ് നടത്തിയത്.

1984 – ഏകദിനം – യു.എ.ഇ

1986 – ഏകദിനം – ശ്രീലങ്ക

1988 – ഏകദിനം – ബംഗ്ലാദേശ്

1991 – ഏകദിനം – ഇന്ത്യ

1995 – ഏകദിനം – യു.എ.ഇ

1997 – ഏകദിനം – ശ്രീലങ്ക

2000 – ഏകദിനം – ബംഗ്ലാദേശ്

2004 – ഏകദിനം – ശ്രീലങ്ക

2008 – ഏകദിനം – പാകിസ്ഥാന്‍

2010 – ഏകദിനം – ശ്രീലങ്ക

2012 – ഏകദിനം – ബംഗ്ലാദേശ്

2014 – ഏകദിനം – ബംഗ്ലാദേശ്

2016 – T20I – ബംഗ്ലാദേശ്

2018 – ഏകദിനം – യു.എ.ഇ

2022 – T20I – UAE

2023 – ഏകദിനം – പാകിസ്ഥാന്‍, ശ്രീലങ്ക

2025 – T20I* – UAE, ഒമാന്‍*

കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടന്നത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ ജേതാക്കളായിരുന്നു.

 

 

Content Highlight: 2025 Asia Cup is t20i format