[]അസഹനീയമായ ചൂടു അനുഭവപ്പെടുന്ന സമയമായതിനാല്‍ 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നടത്തില്ലെന്ന് ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തിയോ സ്വാന്‍സിഗെര്‍ പറഞ്ഞു.
2022 ലെ ലോകകപ്പ് ഖത്തറില്‍ നടക്കില്ല എന്നതാണ് എനിക്ക് തോന്നുന്നതെന്നും ഈ അവസ്ഥയില്‍ ഖത്തറില്‍ ലോകകപ്പ് നടക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം എറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും മുന്‍ ജര്‍മന്‍ ഫുഡ്‌ബോളിന്റെ ചീഫ് കൂടിയായ തിയോ സ്വാന്‍സിഗെര്‍ അറിയിച്ചു.
എന്നാല്‍ ലോകകപ്പ് ഖത്തറില്‍ തന്നെ നടത്തണമെന്നാണ് അവര്‍ വാശിപിടിക്കുന്നതെന്നും സ്‌റ്റേഡിയത്തിലും പരിശീലന സ്ഥലങ്ങളിലും ഗ്യാലറികളിലും ശീതീകരണ ഉപകരണങ്ങള്‍ സ്ഥാപിക്കാമെന്നാണ് അവര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കളിക്കാരുടെയും കാണികളുടെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇപ്പേഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്റ്റേഡിയം തണുപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരിക്കും പക്ഷേ സ്റ്റേഡിയത്തില്‍ മാത്രമല്ല ലോകകപ്പെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആള്‍ക്കാര്‍ കളി കാണാന്‍ വരികയും ഈ ചൂടില്‍ സഞ്ചരിക്കുകയും ചെയ്യും അവരുടെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഫിഫയുടെ അംഗങ്ങള്‍ വേണ്ടേ അതിന് ഉത്തരം പറയാന്‍ എന്ന് അദ്ദേഹം ചോദിച്ചു.
യൂറോപ്പിലേക്ക് ലോകകപ്പ് മാറ്റാനാണ് ഫിഫ ആലോചിക്കുന്നതെന്നും ഖത്തറില്‍ ആ സമയങ്ങളില്‍ ചൂട് 40c ന് മുകളിലാകുമെന്നും അദ്ദേഹം പറഞ്ഞു.