ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന 2018 നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2018 പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം വലിയ ജനപ്രീതിയാണ് നേടിയത്.
തിയേറ്ററുകളിലെ തിരക്ക് തുടരുമ്പോള്‍ തന്നെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുക്കുകയാണ്. ജൂണ്‍ ഏഴ് മുതല്‍ സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക.
അതേസമയം ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോഡുകല്‍ തകര്‍ത്ത് കുതിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടിയിട്ടുണ്ട് 2018. ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന പുലിമുരുകന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്.
മറ്റ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. മൂന്ന് ദിവസം കൊണ്ട് 4.5 കോടിയാണ് തെലുങ്ക് വേര്‍ഷന്‍ നേടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പിന് ഇത്രയധികം സ്വീകാര്യത ടോളിവുഡില്‍ നിന്ന് ലഭിക്കുന്നത്.
റിലീസ് ചെയ്ത ആദ്യദിവസം 1.01 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ദിവസം 70 ശതമാനത്തോളം വര്‍ധവ് ഉണ്ടായി. 1.73 കോടിയായിരുന്നു. മൂന്നാം ദിവസം 1.74 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. തമിഴിലും ഹിന്ദിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.