കൊച്ചി: നടന് പൃഥ്വിരാജ് സിനിമയില്‍ എത്തിയിട്ട് പതിനെട്ട് വര്‍ഷം തികയുകയാണ്. ഇതിനിടെ സിനിമയിലെ വിവിധ മേഖലകളില്‍ പൃഥ്വി തന്റെ കൈ പതിപ്പിച്ചിട്ടുണ്ട്.
നടനായും സംവിധായകനായും ഗായകനായും നിര്‍മ്മാതാവ് ആയുമെല്ലാം പൃഥ്വി തിളങ്ങി. ഇപ്പോഴിതാ പൃഥ്വിയില്‍ ഒരു കംപോസര്‍ കൂടിയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകനായ ദീപക് ദേവ്.
പൃഥ്വിയുടെ സിനിമ കരിയറിന്റെ പതിനെട്ടാം വര്‍ഷം സൂര്യ ടി.വി ആഘോഷിച്ചിരുന്നു. ഈ പരിപാടിയിലാണ് ലൂസിഫറിന്റെ സംഗീതസംവിധാനത്തില്‍ പൃഥ്വിയുടെ സംഭാവനയെ കുറിച്ച് ദീപക് ദേവ് തുറന്നുപറഞ്ഞത്.
പൃഥ്വിരാജിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ പുതിയ മുഖം സിനിമയുടെ സംഗീത സംവിധായകനും ദീപക് ദേവ് ആയിരുന്നു. ഈ ചിത്രത്തിലെ പുതിയ മുഖം എന്ന ഗാനം പൃഥ്വി പാടിയതിനെ കുറിച്ച് പറയുന്നതിനിടെയാണ് പൃഥ്വിയിലെ കംപോസറെ കുറിച്ചും ദീപക് പറഞ്ഞത്.
ലൂസിഫറിലെ എമ്പുരാനെ എന്ന ഗാനം കംപോസ് ചെയ്യുന്ന സമയത്ത് പൃഥ്വിയും ആ ഗാനത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നെന്നും ഇന്ന് കേള്‍ക്കുന്ന തരത്തിലുള്ള ഗാനം പൃഥ്വിയുടെ നിര്‍ദ്ദേശ പ്രകാരം ഉള്ളതാണെന്നും ദീപക് ദേവ് പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക