Film News
ഇറ്റ്‌സ് ടൈം ടു ബ്ലൂ ദി ഫൈനല്‍ വിസില്‍; 12ത്ത് മാന്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 27, 12:56 pm
Wednesday, 27th April 2022, 6:26 pm

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 12ത്ത് മാന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ട് 5 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിരവധി കഥാപാത്രങ്ങളാണ് കടന്നു പോകുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ ലൈറ്റുകള്‍ കൊണ്ടുള്ള അലങ്കാരങ്ങളുള്ള മദ്യം വിളമ്പിയിരിക്കുന്ന ആളുകളൊഴിഞ്ഞ ഒരു പാര്‍ട്ടി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്.

എല്ലാവര്‍ക്കും ഒരു പൊതു ജീവിവും, സ്വകാര്യ ജീവിതവും, രഹസ്യജീവിതവുമുണ്ടെന്ന് ടീസറിനിടക്ക് പറഞ്ഞുപോകുന്നു. ഏറ്റവുമൊടുവിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇറ്റ്‌സ് ടൈം ടു ബ്ലൂ ദി ഫൈനല്‍ വിസില്‍ എന്ന് മോഹന്‍ലാല്‍ പറയുന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാവും ചിത്രം റിലീസ് ചെയ്യുക. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

Content Highlight: 12th man teaser starring mohanlal