ഡി.വൈ.എഫ്.ഐയെ തെരഞ്ഞ് യൂത്ത് കോണ്‍ഗ്രസ്; ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. 'കണ്ടുകിട്ടിയാല്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 10:04 am
തൃശ്ശൂര്‍: വാളയാര്‍ കേസില്‍ ഡി.വൈ.എഫ്.ഐയെ കാണാനില്ലെന്ന് പരിഹസിച്ച് ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. സ്വരാജ് റൗണ്ടിലും നഗര പ്രദേശങ്ങളിലും ആണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.
ഉഗാണ്ട, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് നോട്ടീസില്‍ ചോദിക്കുന്നു. ഒരൊറ്റ ഡി.വൈ.എഫ്.ഐ നേതാവിനെയും നാട്ടില്‍ കാണാത്തത് കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു.