ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 164 റണ്‍സിന്റെ വിജയലക്ഷ്യവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. നാലാം വിജയം പ്രതീക്ഷിച്ച് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഹോം ടീം ചെന്നെത്തിയത്.
മികച്ച രീതിയില്‍ ബാറ്റിങ് ആരംഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ദല്‍ഹി ബൗളര്‍മാര്‍ വിക്കറ്റ് നേടിയതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്.
Assault at the start, destruction towards the end,
the wicket seems tricky, we trust our bowlers to defend. 👊BELIEVE! 🙏#PlayBold #ನಮ್ಮRCB #IPL2025 #RCBvDC pic.twitter.com/FanWXjt102
— Royal Challengers Bengaluru (@RCBTweets) April 10, 2025
കുല്‍ദീപ് യാദവും വിപ്രജ് നിഗവും ചേര്‍ന്നാണ് ബെംഗളൂരുവിനെ മികച്ച സ്‌കോറിലെത്താതെ തടുത്തുനിര്‍ത്തിയത്. കുല്‍ദീപ് നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. അപകടകാരിയായ ജിതേഷ് ശര്‍മയെയും ക്യാപ്റ്റന്‍ രജത് പാടിദാറിനെയുമാണ് കുല്‍ദീപ് മടക്കിയത്.
നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വിപ്രജ് നിഗം സ്വന്തമാക്കിയത്. 4.50 സ്‌ട്രൈക്ക് റേറ്റില്‍ പന്തെറിഞ്ഞ് വിരാട് കോഹ്‌ലിയെയും ക്രുണാല്‍ പാണ്ഡ്യയെയും താരം മടക്കി.
Our leggies tonight 👏😍 pic.twitter.com/In6kFz4oX8
— Delhi Capitals (@DelhiCapitals) April 10, 2025
സ്പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ടീമിലെ മൂന്നാം സ്പിന്നറായ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് തിളങ്ങാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 13 എക്കോണമിയില്‍ 52 റണ്‍സാണ് അക്‌സര്‍ വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.
That Bat Swing: Straight-up Savage. ⚡️
— Royal Challengers Bengaluru (@RCBTweets) April 10, 2025
ഐ.പി.എല്‍ ചരിത്രത്തില്‍ താരത്തിന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണിത്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങി വിക്കറ്റ് നേടാതെ പോയ പ്രകടനത്തിനൊപ്പമാണ് ഈ പ്രകടനവും ചെന്നെത്തിയത്.
അക്‌സറിന്റെ ഐ.പി.എല്‍ കരിയറിലെ മിക്ക മോശം ബൗളിങ് പ്രകടനവും ബെംഗളൂരുവിനെതിരെ ചിന്നസ്വാമിയില്‍ തന്നെയാണ് പിറന്നത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.
(ബൗളിങ് ഫിഗര്‍ – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)
0/52 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ചിന്നസ്വാമി സ്റ്റേഡിയം – 2025
0/52 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഹോല്‍കര്‍ സ്‌റ്റേഡിയം – 2014
1/50 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ചിന്നസ്വാമി സ്റ്റേഡിയം 2015
1/46 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ചിന്നസ്വാമി സ്റ്റേഡിയം 2016
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദല്‍ഹി നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ 15 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലിന്റെ വിക്കറ്റാണ് ടീമിന് ഒടുവില്‍ നഷ്ടപ്പെട്ടത്.
25 പന്തില്‍ 29 റണ്‍സുമായി കെ.എല്‍. രാഹുലും അഞ്ച് പന്തില്‍ നാല് റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.
Content Highlight: IPL 2025: DC vs RCB: Axar Patel bowled his joint most expensive IPL spell.