Obituary
കൊവിഡ് ബാധിച്ച് യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 25, 07:54 am
Friday, 25th December 2020, 1:24 pm

കോഴിക്കോട്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16 ന് ആണ് ഹരിപ്രസാദിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹരിപ്രസാദിനെ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിനിടെ ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും ഹരിക്ക് ബാധിക്കുകയായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഹരിപ്രസാദിനെ 24 ന് രാത്രി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ഹരിപ്രസാദ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Young screenwriter Hariprasad Koleri dies of Covid