Mollywood
യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 07, 05:48 am
Wednesday, 7th August 2019, 11:18 am

തൃശ്ശൂര്‍: യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു സംഭവം.

‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ്. കാറിലെത്തിയ സംഘം നിഷാദിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു.

ആക്രമണത്തിനിടെ നിഷാദിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.

നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.