national news
മോദിയെ തള്ളിപ്പറിഞ്ഞിട്ടും രക്ഷയില്ല; മുങ്ങിത്താഴുന്ന കപ്പലില്‍ നിന്നും എലിയുടെ രക്ഷപ്പെടാനുള്ള ഓട്ടമല്ലേ ഇതെന്ന് അനുപം ഖേറിനോട് യോഗേന്ദ്ര യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 13, 11:43 am
Thursday, 13th May 2021, 5:13 pm

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയ നടന്‍ അനുപം ഖേറിന്റെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.

ഒറ്റ വാചകത്തിലാണ് യാദവ് അനുപം ഖേറിനെ പരിഹസിച്ചിരിക്കുന്നത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നുമുള്ള എലിയുടെ രക്ഷപ്പെടാനുള്ള ഓട്ടമാണോ ഇതെന്ന് യാദവ് ചോദിച്ചു.

ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നരേന്ദ്രമോദിയുടെ സ്തുതിപാഠകനായിരുന്നു അനുപം ഖേര്‍. കൊവിഡില്‍ ഇന്ന് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് അനുപം ഖേര്‍ പറഞ്ഞു.

ഇമേജ് നിര്‍മ്മാണത്തേക്കാള്‍ ജീവന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിമര്‍ശിക്കാന്‍ ഒരുപാട് സാഹചര്യങ്ങളുണ്ട്. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. എന്നാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നു. അതും ശരിയല്ല,’ അനുപം ഖേര്‍ പറഞ്ഞു.

ഓക്സിജന്‍, കിടക്കകള്‍ എന്നിവയുടെ അഭാവം കാരണം ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ ആശ്വസിപ്പിക്കാന്‍ കഴിയും?,’ അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights: Yogendra Yadav mocks Anupam Kher after his comment against Modi