ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്കെതിരെ സംസാരിച്ച കരസേന മേധാവിക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമത്തിനെതിരെയുള്ള ജനകീയ സമരങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന അതീവ ഗുരുതരമായ ചട്ടലംഘനമാണെന്ന് യെച്ചൂരി പറഞ്ഞു.
അധികാരപദവി മറികടന്ന കരസേനാ മേധാവിയെ സര്‍ക്കാര്‍ ശാസിക്കണമെന്നും ബിപിന്‍ റാവത്ത് മാപ്പ് പറയണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ബുദ്ധിശൂന്യത രാജ്യത്തിന്റെ ഭരണഘടനസംവിധാനത്തെ തന്നെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’ എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിമര്‍ശനം