ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്.
നിര്‍ണായകമായ അവസാന ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്‌സ്വാളാണ്. 208 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. താരത്തിന് പുറമെ റിഷബ് പന്ത് 104 പന്തില്‍ നിന്ന് 30 റണ്‍സും നേടിയാണ് പുറത്തായത്.
ഓപ്പണിങ് ഇറങ്ങി തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കര കയറ്റിയത് ജെയ്‌സ്വാളിന്റെ മാജിക്കല്‍ ഇന്നിങ്‌സായിരുന്നു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജെയ്‌സ്വാളിന് സാധിച്ചു. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്ത താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 1562 – 2010
യശസ്വി ജെയ്‌സ്വാള്‍ – 1478 – 2024
വിരേന്ദര്‍ സെവാഗ് – 1462 – 2008
വിരേന്ദര്‍ സെവാഗ് – 1422 – 2010
സുനില്‍ ഗവാസ്‌കര്‍ – 1407 – 1979
ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റും നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് മാര്‍നസ് ലബുഷാനാണ്. 139 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 41 റണ്‍സും നേടി. ഓസീസിനെ രണ്ടാം ഇന്നിങ്സില്‍ തകര്‍ക്കന്‍ സഹായിച്ചത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ്.
അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (2), നഥാന്‍ ലിയോണ്‍ (41) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.
Content Highlight: Yashasvi Jaiswal In Great Record Achievement In 2024 Test Cricket