സാന്‍ ഫ്രാന്‍സിസ്‌കോ: യാഹൂ ഐ.എന്‍.സി ഏഴ് ഉല്‍പ്പന്നങ്ങള്‍ നിറുത്തുന്നു.ബ്ലാക്ക് ബെറി സ്മാര്‍ട്ട് ഫോണിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഉള്‍പ്പെടെയുള്ളവയാണ് അവസാനിപ്പിക്കുന്നത്.[]
വിജയകരമല്ലാതിരുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതായി യാഹൂവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മരിസ മെയര്‍ അവരുടെ ഗൂഗിള്‍ പേജില്‍ അറിയിച്ചു.
ഇത്തരം ആപ്ലിക്കേഷന്‍സ് അവസാനിപ്പിക്കുന്നതായി വെള്ളിയാഴ്ച കമ്പനിയുടെ ഒദ്യോഗിക ബ്ലോഗിലൂടെയും വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് സ്ഥിരമായി പരിശോധന നടത്താറുണ്ടെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ മുന്‍ എക്‌സിക്യൂട്ടിവ് ഉദ്യോഗസ്ഥനായ മെയര്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന യാഹുവിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത് കഴിഞ്ഞ ജൂലൈയിലാണ്.
ഉല്‍പ്പന്നങ്ങള്‍ അവസാനിപ്പിക്കുന്ന ഈ പുതിയ നീക്കത്തെ സ്പ്രിംങ് ക്ലീനിംഗ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗൂഗിളും മള്‍ട്ടിപ്പിള്‍ പ്രൊഡക്ടുകള്‍ നിര്‍ത്തിയിരുന്നു.
മൊബൈല്‍ ആപ്ലിക്കേഷന്‍സിന്റെ വെട്ടിചുരുക്കുന്നതിനെ കുറിച്ച് ഈ മാസം അവസാനം നടക്കാനിരിക്കുന്ന നിക്ഷേപകരുടെ കോണ്‍ഫറന്‍സില്‍ തീരുമാനമെടുക്കുമെന്നും മെയര്‍ വ്യക്തമാക്കി.
ഭാവിയില്‍ അറുപത് മുതല്‍ 70 വരെയുളള മൊബൈല്‍ ആപ്ലിക്കേഷന്‍സിനെ വേര്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 12 മുതല്‍ 15 വരെയുള്ള ആപ്ലിക്കേഷന്‍സ് മാത്രമാണ് യാഹുവിന് നിലവില്‍ നല്ല നിലയില്‍ കൈകാര്യം ചെയ്യാനാകുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ ബ്ലാക്ക് ബെറി സ്മാര്‍ട്ട്‌ഫോണില്‍ യാഹുവിന്റെ ആപ്ലിക്കേഷന്‍സ് ലഭ്യമാകില്ലായെന്നും കമ്പനി വ്യക്തമാക്കി.
യാഹു ആപ്ലിക്കേഷന്‍ സെര്‍ച്ച്, യാഹു സ്‌പോര്‍ട്‌സ് ഐ.ക്യു, യാഹു ക്ലൂസ്, ദ യാഹു മെസ്സേജ് ബോര്‍ഡ്‌സ് വെബ്‌സൈറ്റ്, യാഹു അപ്‌ഡേറ്റ് എപിഐ എന്നിവയാണ് കമ്പനി അവസാനിപ്പിക്കുന്ന മറ്റ് സര്‍വ്വീസുകള്‍.