00:00 | 00:00
വിദ്വേഷ പ്രസംഗത്തിൽ ഒന്നാമത് യോഗിയും മോദിയും; ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ അമ്പരപ്പിക്കുന്ന വർധനവ്; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 11:09 am
2025 Feb 13, 11:09 am

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ അമ്പരപ്പിക്കുന്ന വർധനവ് ഉണ്ടായെന്ന് റിപ്പോർട്ട്.

വാഷിങ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ൽ 1,165 ആയി ഉയർന്നു. മുൻ വർഷത്തിൽ ഇത് വർഷത്തെ 668 ആയിരുന്നു. 74% വർധനവ് ഉണ്ടായി. ഇതിൽ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്‌ലിങ്ങളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാർച്ച് 16 നും ജൂൺ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlight: World’s most populous nation saw a ‘staggering’ rise in hate speech last year, report says