ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്; അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി രൂക്ഷം
COVID-19
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്; അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി രൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 7:48 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്. ആഗോളതലത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24,81,026 ആയി.

ഒന്നര ലക്ഷത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,424 ആയി ഉയര്‍ന്നു.

അമേരിക്കയിലും സ്ഥിതി രൂക്ഷമാണ്. അമേരിക്കയില്‍ 8 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,458ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ന്യൂയോര്‍ക്കില്‍ മാത്രം 18,000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.

അതേസമയം സ്‌പെയിനില്‍ 20,852 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യു. കെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. യു.കെയില്‍ 449 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,500 കടന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.