ഐ.പി.എല്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ആരാധകരുടെ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം മാര്‍ച്ച് 23ന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടാനിരിക്കുന്നത്.
വെടിക്കെട്ട് ബാറ്ററും സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തില്‍ പരിക്ക് പറ്റിയത് രാജസ്ഥാന്‍ റോയല്‍സിന് വലിയ വെല്ലുവിളിയായിരുന്നു.
കൈവിരലിന്റെ പരിക്ക് കാരണം സര്‍ജറി ചെയ്യേണ്ട അവസ്ഥയായിരുന്നു സഞ്ജുവിന്. ശേഷം താരത്തിന് നാല് ആഴ്ച്ചയോളം വിശ്രമം ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടപ്പെട്ടേക്കാമെന്ന് വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്‍ ആരാധകരെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സര്‍ജറിക്ക് ശേഷമുള്ള വിശ്രമത്തിനൊടുവില്‍ സഞ്ജു രാജസ്ഥാന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇതോടെ തന്റെ ആദ്യത്തെ പരിശീലന സെഷനില്‍ സജീവമാകാനും മികച്ച രീതിയില്‍ തിരിച്ച് വരാനുമാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ ലക്ഷ്യമിടുന്നത്.
Straight from the airport ➡️ to our first practice match ➡️ to making everyone smile like he does! 💗💗 pic.twitter.com/da89DV0Jgt
— Rajasthan Royals (@rajasthanroyals) March 18, 2025
ഐ.പി.എല്ലില്‍ നിലവില്‍ 168 മത്സരങ്ങളിലെ 163 ഇന്നിങ്‌സില്‍ നിന്ന് നിന്ന് 4419 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ 140 മത്സരങ്ങളും സഞ്ജു രാജസ്ഥാനൊപ്പമാണ് കളിച്ചത്. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ 2021ല്‍ സ്ഥാനമേറ്റ സഞ്ജു 61 മത്സരങ്ങളില്‍ നിന്ന് ടീമിനെ നയിക്കുകയും അതില്‍ 31 വിജയവും 29 തോല്‍വിയും രേഖപ്പെടുത്തി. ഒരു മത്സരത്തില്‍ ഫലമില്ലാതെ വന്നപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ 50.81 ശതമാനം വിന്നിങ് പേഴ്‌സന്റേജാണ് സഞ്ജുവിനുള്ളത്.
ബാറ്റര്‍മാര്‍
നിതീഷ് റാണ
ശുഭം ദുബെ
ഷിംറോണ്‍ ഹെറ്റ്മെയര്‍ (വിദേശ താരം)
യശസ്വി ജെയ്‌സ്വാള്‍
റിയാന്‍ പരാഗ്
ഓള്‍റൗണ്ടര്‍മാര്‍
വാനിന്ദു ഹസരങ്ക(വിദേശ താരം)
വൈഭവ് സൂര്യവംശി
വിക്കറ്റ് കീപ്പര്‍മാര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്
ബൗളര്‍മാര്‍
മഹീഷ് തീക്ഷണ(വിദേശ താരം)
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി(വിദേശ താരം)
ക്വേന മഫാക്ക(വിദേശ താരം)
അശോക് ശര്‍മ
സന്ദീപ് ശര്‍മ
ജോഫ്രാ ആര്‍ച്ചര്‍(വിദേശ താരം)
യുദ്ധ്‌വീര്‍ സിങ്
Content Highlight: Sanju Samson Arrive In Rajasthan Royals Camp And Started Training