ലഖ്‌നൗ: സൈനികര്‍ക്കെതിരായ പ്രസ്താവനയുടെ പേരില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വീണ്ടും വിവാദത്തില്‍. പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന അസം ഖാന്റെ ആഹ്വാനമാണ് വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
“ചിലയാളുകള്‍ നിരപരാധികളായ സൈനികരുടെ കൈകളും തലയും വെട്ടുകയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ വനിതാ തീവ്രവാദികള്‍ ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഭാഗം മുറിച്ചെടുക്കുകയാണ്.” അസം ഖാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അസം ഖാന്റെ ആഹ്വാനം കശ്മീര്‍, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ ഇങ്ങനെ മറുപടി നല്‍കണമെന്നാണ് ആസം ഖാന്‍ ആഹ്വാനം ചെയ്തത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന.
Dont miss വിദ്വേഷരാഷ്ട്രീയം ഇന്നത്തെ നിഷ്‌കളങ്കരായ കുട്ടികളെ നാളെ കൊലയാളികളാക്കും: രവീഷ് കുമാര്‍
കഴിഞ്ഞ ദിവസം ഛത്തീസ്ഗണ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ അക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച അസം ഖാന്‍ താന്‍ തന്റേതായ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലെന്നും പത്രങ്ങളില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവന നടത്തിയ നേതാവ് കൂടിയാണ് അസം ഖാന്‍ ഉത്തര്‍പ്രദേശിലെ റാം പൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രതികരണം.