Kerala News
ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി മാര്‍ട്ടിന്‍ പൊലീസ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 10, 04:06 pm
Thursday, 10th June 2021, 9:36 pm

തൃശ്ശൂര്‍: കൊച്ചിയില്‍ ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടികൂടി. തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.

തൃശ്ശൂര്‍ കിരാരുലില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്. നേരത്തെ കേസില്‍ മാര്‍ട്ടിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു.

യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Woman brutally assaulted in flat; Main accused Martin arrested by police