അമരാവതി: സംസ്ഥാനത്തിന് പ്രത്യേക പദവി (എസ്.സി.എസ്) നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ വൈ. എസ്. ശർമിള. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലൂടെയാണ് ശർമിള തന്റെ ആവശ്യം ഉന്നയിച്ചത്.
‘നിങ്ങളുടെ പിന്തുണയോടെ അധികാരം ആസ്വദിക്കുന്ന മോദി ആന്ധ്രാ പ്രദേശിന്റെ വാഗ്ദാനങ്ങൾ ഉടൻ പാലിക്കണം. ജനുവരി 31ന് ആരംഭിക്കുന്ന പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിൽ നിങ്ങളുടെ എം.പിമാർ വായ തുറക്കണം,’ ശർമിള പറഞ്ഞു.
കൂട്ടിച്ചേർത്തു. സംസ്ഥാനം കനത്ത കടബാധ്യതയിലാണെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സമ്പത്ത് സൃഷ്ടിക്കേണ്ടതുണ്ടെന്നും ശർമിള ചന്ദ്ര ബാബു നായിഡുവിനോട് പറഞ്ഞു.
ആന്ധ്രാപ്രദേശിൻ്റെ ഏക പ്രതിവിധി സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുക മാത്രമാണെന്ന് പറഞ്ഞ എ.പി.സി.സി പ്രസിഡൻ്റ്, കേന്ദ്രത്തിൽ നിന്ന് 30 ശതമാനം ഫണ്ട് സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ പ്രത്യേക പദവിക്ക് മാത്രമേ കഴിയൂ എന്നും പറഞ്ഞു.
വ്യവസായങ്ങൾക്കുള്ള സബ്‌സിഡികൾ, 100 ശതമാനം എക്‌സൈസ് തീരുവ ഒഴിവാക്കൽ, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം എസ്.സി.എസ് നിരവധി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്ന് ശർമിള പറഞ്ഞു.
Content Highlight: Withdraw support to Centre if special category status is not accorded to Andhra Pradesh: Y S Sharmila to CM Chandrababu Naidu