ന്യൂദല്‍ഹി: മരണ സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മതം തെറ്റായി രേഖപ്പെടുത്തിയത് മൂലം ഹിന്ദുമത വിശ്വാസിയുടെ മരണാനന്തരക്രിയകള്‍ മുസ്‌ലിം ആചാരപ്രകാരം നടത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് മരിച്ച വ്യക്തിയുടെ ഭാര്യ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് നല്‍കി. മതം തെറ്റായി രേഖപ്പെടുത്തിയതിനാല്‍ ഭര്‍ത്താവിന്റെ മൃതദേഹം സൗദിയില്‍ മറവു ചെയ്‌തെന്നാണ് ഭാര്യയുടെ പരാതി.
ഭര്‍ത്താവിന്റെ മൃതദേഹം ലഭിക്കുന്നതിനായി നടപടികളുമായി മുന്നോട്ടുപോകുയാണ് ഇവര്‍. ശേഷിപ്പ് അടിയന്തിരമായി പുറത്തെടുത്ത് സമയബന്ധിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഇന്ത്യക്കാരനായ സഞ്ജീവ് കുമാര്‍ ജനുവരി 24 ന് ജോലി ചെയ്തിരുന്ന സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നന്നാണ് മരിച്ചത്.. മൃതദേഹം അവിടത്തെ ആശുപത്രിയില്‍ സൂക്ഷിച്ചു.
ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹം തിരിച്ചയക്കാന്‍ കുടുംബം അധികൃതരോട് അഭ്യര്‍ത്ഥിച്ചുവെന്ന് ഹരജിയില്‍ പരാതിക്കാരിയായ അഞ്ജു ശര്‍മ പറഞ്ഞു.
കുടുംബാംഗങ്ങള്‍ ഇന്ത്യയില്‍ മൃതദേഹത്തിനായി കാത്തിരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ മൃതദേഹം സൗദി അറേബ്യയില്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് ഫെബ്രുവരി 18 ന് ഇവര്‍ക്ക് വിവരം ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക