Kerala News
ആദ്യ റൗണ്ടുകളില്‍ 500 വോട്ടുപോലും നേടിയില്ല; ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 08, 04:11 am
Friday, 8th September 2023, 9:41 am

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പി ചിത്രത്തിലേയില്ല. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 8,000 കടക്കുന്ന സമയത്തും ആയിരം വോട്ടുപോലും നേടാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് കഴിഞ്ഞില്ല.

ആദ്യ റൗണ്ടില്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ലിജിന്‍ ലാലിന് ലഭിച്ചത്.

കേന്ദ്രമന്ത്രിമാരെയടക്കം പങ്കെടുപ്പിച്ച് വലിയ പ്രരണമാണ് ലിജിന്‍ ലാലിന് വേണ്ടി മണ്ഡലത്തില്‍ ബി.ജെ.പി നടത്തിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: When the first rounds were counted in Pudupally by-election, BJP was not in the picture