ഇനി വാട്‌സാപ്പില്‍ പണമയക്കാം; ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി വാട്‌സാപ്പ്
whatsapp
ഇനി വാട്‌സാപ്പില്‍ പണമയക്കാം; ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി വാട്‌സാപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2020, 8:44 pm

റിയോ: ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി വാട്‌സാപ്പ്. നേരത്തെ 2018 ല്‍ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വാട്‌സാപ്പ് പരീക്ഷിച്ചിരുന്നു.

ബ്രസീലിലാണ് ഈ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാട്‌സാപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ബ്രസീല്‍.

‘ആളുകളും ചെറിയ ബിസിനസ് ഗ്രൂപ്പുകളും വ്യാപകമായി അവിടെ (ബ്രസീലില്‍) വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.’, വാട്‌സാപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാറ്റ് ഇഡെമ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലിലെ പല ചെറുകിട കമ്പനികളും ബിസിനസ് സംഭാഷണങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഇഡെമ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ