എല്ലാപ്രായത്തിലുള്ളവരിലും സാധാരണമായി കണ്ടുവരുന്ന രോഗമായി മാറിയിരിക്കുകയാണ് ഡയബറ്റിസ് അഥവാ പ്രമേഹം. കുഞ്ഞുങ്ങളില്‍ വരെ ഈ രോഗം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൃത്യമായ ചികിത്സയും ഭക്ഷണത്തിലെ നിയന്ത്രണവും കൊണ്ട് പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും സമൂഹത്തില്‍ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെപ്പറ്റി പല അബദ്ധധാരണകളും നിലനില്‍ക്കുന്നുണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മധുരമുള്ള പഴങ്ങള്‍. ഇവ പ്രമേഹരോഗികള്‍ക്ക് നല്‍കാമോ എന്ന കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ്.
പഴങ്ങളില്‍ പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നില്ല. കൃത്രിമമധുരമാണ് ഇവരുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുക.
എന്നാല്‍ ഈ പറഞ്ഞതിന് അര്‍ത്ഥം എല്ലാ പഴങ്ങളും പ്രമേഹരോഗികള്‍ക്ക് കഴിക്കാം എന്നല്ല. ഏത് പഴമാണെങ്കിലും മിതമായ അളവില്‍ മാത്രമേ പ്രമേഹരോഗികള്‍ക്ക് നല്‍കാന്‍ പാടുള്ളു. ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ സുരക്ഷിതമായ പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്.
വിറ്റാമിന്‍- സി ധാരാളം അടങ്ങിയ ഫലമായ ഓറഞ്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിന് പുറമെ ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബര്‍ പ്രമേഹരോഗികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശം നല്‍കാറുണ്ട്. അതുപോലെ തന്നെ ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹമുള്ളവര്‍ കഴിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ഓറഞ്ചിന്റെ ഗ്ലൈസമിക് സൂചിക 40-50 എന്ന നിലയിലാണ്. ഇത് പ്രമേഹമുള്ളവര്‍ക്ക് സുരക്ഷിതമാണ്.
പഴങ്ങള്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അമിത മധുരം തോന്നുന്ന പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്‍കാതിരിക്കുകയെന്നതാണ്. പരമാവധി വിപണിയില്‍ നിന്നുള്ള പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്‍കരുത്. ഇവയില്‍ പലതിലും കൃത്രിമ മധുരം കുത്തിവെച്ചവയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക