ന്യൂദല്‍ഹി: ഭീതിദമായ കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിയോജിപ്പുകളില്‍ രാജ്യദ്രോഹക്കേസ് ചുമത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലായിടത്ത് നിന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിയമങ്ങളുടെ മൂല്യത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നും ഗൊഗോയി പറഞ്ഞു.
ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു ഗൊഗോയിയെ രാജ്യസഭയിലെത്തിച്ചത്.