national news
ആള്‍ക്കൂട്ടത്തിനിടയില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന് 'ചാട്ടവാറടി'- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 05, 10:26 am
Friday, 5th November 2021, 3:56 pm

റായ്പൂര്‍ : ഗോവര്‍ധന പൂജയുടെ ഭാഗമായി ‘ചാട്ടവാറടി’ ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.
കൈത്തണ്ടയില്‍ ചാട്ടവാറടി കൊള്ളുന്ന ഭാഗലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ഒരാളാണ് ഭാഗലിന്റെ കൈത്തണ്ടയില്‍ അടിക്കുന്നത്. ഒരുപാട് തവണ അടിച്ച ശേഷം ഇയാള്‍ ഭാഗലിനെ കെട്ടിപ്പിടിക്കുന്നുമുണ്ട്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള ഗോവര്‍ധന പൂജയുടെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.

എന്നാല്‍ ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ശരീരം വേദനപ്പിച്ചുകൊണ്ടുള്ള ഇത്തരം ആചാരങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള ഒരാള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്.

ഹിന്ദുത്വ വോട്ടുകള്‍ക്ക് വേണ്ടിയുള്ള പ്രഹസനമാണ് ഭാഗല്‍ ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

യോഗിക്കും മോദിക്കും ഇതിനേക്കാള്‍ അടിവാങ്ങാന്‍ പറ്റുമല്ലോ എന്നാണ് മറ്റൊരാളുടെ കമന്റ്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: Watch: Chhattisgarh CM Bhupesh Baghel gets whipped during Govardhan Puja in Durg