ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ വമ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ സമനിലയില്‍ ഓള്‍ ഔട്ട് ആയപ്പേള്‍ രണ്ടാമത്തെ മത്സരത്തില്‍ 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്.
ഇതിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കല്‍ വോണ്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിനെതിരെ പുതിയ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ജാഫറിനെ പരിഹസിച്ച വോണിന് ഒരു ഇടിവെട്ട് മറുപടിയാണ് ജാഫര്‍ കൊടുത്തത്.
വസീം ജാഫര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ ആരാധകരുമായി ഒരു ചോദ്യോത്തര സെഷനില്‍ ഏര്‍പ്പെട്ടിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കല്‍ വോണ്‍ വസീം ജാഫറിനെ പരിഹസിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയുടെ ഫലത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു.
‘ഹായ് വസീം, ശ്രീലങ്കയില്‍ അടുത്തിടെ നടന്ന ഏകദിന പരമ്പരയുടെ ഫലം എന്തായിരുന്നു? ഞാന്‍ ഇവിടെ ഇല്ലായിരുന്നതുകൊണ്ട് എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എല്ലാം നന്നായി പോയി എന്ന് കരുതുന്നു,’ വോണ്‍ പറഞ്ഞു.
വസീം ജാഫര്‍, മൈക്കല്‍ വോണിന് മറുപടി നല്‍കി തിരിച്ചടിക്കാന്‍ അധിക സമയം എടുത്തില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ട് വിജയിച്ച അത്രയും മത്സരങ്ങള്‍ ഇന്ത്യ പരമ്പരയില്‍ നേടിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
I’ll put it in Ashes terms for you Michael. Ind won as many games in that series as the Tests Eng have won in Aus in last 12 years 😏 https://t.co/R0JZzl062x
‘നിനക്ക് വേണ്ടി ആഷസുമായി റിലേറ്റ് ചെയ്യാം. കഴിഞ്ഞ 12 വര്‍ഷമായി ഓസിസില്‍ ഇംഗ്ലണ്ട് നേടിയ ടെസ്റ്റ് വിജയത്തിന്റെ അത്രയും വിജയം ഇന്ത്യ ആ പരമ്പരയില്‍ നേടി,’ ജാഫര്‍ പറഞ്ഞു.
ഇതോടെ സേഷ്യല്‍ മീഡിയയിലും ട്രോളുകളിലും ജാഫര്‍ പറഞ്ഞ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
Content Highlight: Wasim Jaffer’s Big Replay For Michael Vaughan’s Comment