ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ മുന്‍താരം വി.വി.എസ്. ലക്ഷ്മണ്‍. കോഹ്‌ലി ഡി.ആര്‍.എസ് ഉപയോഗിക്കുന്നതില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
റിവ്യൂ അനാവശ്യമായി പാഴാക്കുന്നത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഷസിലെ ഹെഡിംഗ്‌ലി ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മണ്‍ ഇന്ത്യന്‍ നായകന് മുന്നറിയിപ്പ് നല്‍കിയത്.
‘റിവ്യൂ എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണം എന്നത് വലിയ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമാണ്. പരിമിതമായ അവസരങ്ങള്‍ മാത്രമേ റിവ്യൂവിന് ലഭിക്കുകയുള്ളൂ എന്നതിനാല്‍ ഇതിന്റെ ഉപയോഗം വളരെ നിര്‍ണായകമാണ്,’ ലക്ഷ്മണ്‍ പറഞ്ഞു.
ബൗളര്‍ വിക്കറ്റിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നതിനാല്‍ ആ വികാരത്തില്‍ പാഡില്‍ കൊള്ളുന്ന ഓരോ പന്തും ഓരോ എഡ്ജും വിക്കറ്റാണെന്നേ ബൗളര്‍ക്ക് തോന്നൂ. അവിടെയാണ് ഒരു ക്യാപ്റ്റന്റെ റോള്‍ നിര്‍ണായകമാകുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഒന്നാം ടെസ്റ്റില്‍ തന്നെ കോഹ്‌ലിയുടെ ഡി.ആര്‍.എസ് എടുക്കലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാം ടെസ്റ്റിലും ഇത് ആവര്‍ത്തിക്കുകയാണ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്സ് ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേ അംപയര്‍ ഔട്ട് നിഷേധിച്ചിട്ടും ബൗളറായ സിറാജിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കോഹ്‌ലി രണ്ട് വട്ടം റിവ്യൂ എടുത്തിരുന്നു, എന്നാല്‍ ഇത് രണ്ടും പാഴാവുകയായിരുന്നു.
രണ്ടാമത്തെ തവണ കോഹ്‌ലിയെ റിവ്യൂ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ശ്രമിച്ചെങ്കിലും, പന്തിന്റെ വാക്ക് കേള്‍ക്കാതെ കോഹ്‌ലി റിവ്യൂ എടുക്കുകയായിരുന്നു.