പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഹിന്ദു-കത്തോലിക് ക്രിസ്ത്യന്‍ ആധിപത്യ മേഖലകളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചതായി കണക്കുകള്‍. തെരഞ്ഞെടുപ്പില്‍ 40ല്‍ 20 സീറ്റും നേടിയാണ് ബി.ജെ.പി ജയിച്ചത്.
ഹിന്ദു ഭൂരിപക്ഷമുള്ള നോര്‍ത്ത് ഗോവയില്‍ 11 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 2017ല്‍ ഇത് എട്ട് സീറ്റുകളായിരുന്നു. കത്തോലിക്കാ ക്രിസ്ത്യന്‍ ആധിപത്യമുള്ള ദക്ഷിണ ഗോവയില്‍, ബി.ജെ.പി ഒമ്പത് സീറ്റുകള്‍ നേടി. അഞ്ച് സീറ്റുകളാണ് ഈ മേഖലയില്‍ പാര്‍ട്ടി മെച്ചപ്പെടുത്തിയത്.
അതേസമയം, മറുവശത്ത്, കത്തോലിക്കാ ക്രിസ്ത്യന്‍ ആധിപത്യമുള്ള ദക്ഷിണ ഗോവയില്‍ കോണ്‍ഗ്രസ് ഇത്തവണ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ആകെയുള്ള 20 സീറ്റുകളില്‍, അഞ്ച് വര്‍ഷം മുമ്പ് 10 എണ്ണത്തിലും വിജയം ഉറപ്പിച്ച പാര്‍ട്ടി ഇത്തവണ വിജയിച്ചത് അഞ്ചെണ്ണത്തില്‍ മാത്രമാണ്. വടക്കന്‍ ഗോവയിലും കോണ്‍ഗ്രസ് ഏഴില്‍ നിന്ന് ആറായി കുറഞ്ഞു.