Kerala News
കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലം: പൊട്ടിത്തെറിച്ച് വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 12, 11:03 am
Tuesday, 12th June 2018, 4:33 pm

തിരുവനന്തപുരം: താന്‍ എന്നും ഗ്രൂപ്പ് വൈരത്തിന്റ ഇരയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലമാണെന്നും സുധീരന്‍ പറഞ്ഞു.


Also Read എന്റെ യുദ്ധം മോദിയുടെ നയങ്ങള്‍ക്കെതിരെയാണ്: കോടതിയ്ക്ക് പുറത്ത് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


ഗ്രൂപ്പ് മാനേജര്‍മാരുടെ വൈരാഗ്യം മൂലമാണ് താന്‍ രാജിവെച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വീതം വെക്കുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുകയാണ്.

ഈ ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയെ തകര്‍ക്കും. ഗ്രൂപ്പ് അതിപ്രസരം നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായി. എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ഗ്രൂപ്പ് മാനേജര്‍മാരില്‍ നിന്നും പീഡനം മാത്രമായിരുന്നു നേരിടേണ്ടി വന്നത്.

20 വര്‍ഷം കഴിഞ്ഞവര്‍ മാറി നില്‍ക്കണം. തെറ്റായ തീരുമാനം ഏകപക്ഷീയമായി ഉണ്ടാകരുതെന്നും സുധീരന്‍ പറഞ്ഞു.