2013-ല്‍ആണ് കമല്‍ഹാസന്‍ നായകനായി വിശ്വരൂപം തിയേറ്ററുകളില്‍ എത്തിയത്. പിന്നീട് നീണ്ട അഞ്ചു വര്‍ഷങ്ങള്‍, ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടായിരിക്കുന്നു. വിശ്വരൂപം 2. കമല്‍ഹാസന്റ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടൈറ്റില്‍ കാര്‍ഡ് തുടങ്ങുമ്പോള്‍ തന്നെ കമലിന്റെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായി ഒരു പരസ്യം കാണിക്കുന്നുണ്ട്. തന്റെ ആശയം പറയാന്‍ കൃത്യമായി സിനിമയെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വിശ്വരൂപം 2.
ആദ്യ ഭാഗത്തിന്റെ കൂടെ തന്നെ രണ്ടാം ഭാഗത്തിന്റെ പകുതി ചിത്രീകരണവും കഴിഞ്ഞിരുന്നെങ്കിലും വിവാദങ്ങളും സാമ്പത്തിക പരാധീനതകളുമാണ് ചിത്രത്തിന്റെ റിലീസ് ഇത്രയും നീട്ടിയത്. വിശ്വരൂപം 1 അവസാനിക്കുന്നയിടത്താണ് വിശ്വരൂപം 2 ആരംഭിക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മയും പോരായ്മയും എന്ന് പറയേണ്ടി വരും.
ആദ്യഭാഗത്തില്‍ ചിത്രത്തിലെ കമല്‍ഹാസന്റെ കഥാപാത്രമായ വിസാം കാശ്മീരിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്കെല്ലാം രണ്ടാം ഭാഗം മറുപടി നല്‍കുന്നുണ്ട്. ഇന്ത്യന്‍ മിലിട്ടറി ഓഫീസറായിരുന്ന കമല്‍ എങ്ങിനെയാണ് അമേരിക്കയില്‍ എത്തിയതെന്ന ചോദ്യത്തിനാണ് പ്രാധാനമായും രണ്ടാം ഭാഗം ഉത്തരം നല്‍കുന്നത്.
ആദ്യഭാഗത്ത് ആക്ഷന് മാത്രം പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം ഭാഗം ആക്ഷന് പുറമേ കുടുംബ ബന്ധത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ആദ്യ ഭാഗത്തിനേക്കാള്‍ കൂടുതല്‍ രണ്ടാം ഭാഗത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൂടുതലുണ്ട്.
അല്‍ഖായിദയുടെ ന്യൂയോര്‍ക്ക് ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവും സംഭവവികാസങ്ങളും തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഒമറും വിസാമും തമ്മിലുള്ള പകയും ചിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ പറയാതിരുന്ന കാര്യങ്ങളും പുതിയകഥകളുമായി ഫ്ളാഷ് ബാക്കും പുതിയ സംഭവങ്ങളും കല്ലുകടിയാവാതെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ചിത്രം റിലീസ് ചെയ്യാനുണ്ടായ കാലതാമസം രണ്ടാം ഭാഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം. സംവിധാനം, തിരക്കഥ, ഡയലോഗുകള്‍ ഗാനരചന എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്.
ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളായ സഹപ്രവര്‍ത്തക അഷ്മിത, വിസാമിന്റെ ഭാര്യ നിരുപമ, ദീകരപ്രവര്‍ത്തകന്‍ ഒമര്‍, കേണല്‍ ജഗന്നാഥ് എന്നിവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലേയും പ്രധാനകഥാപാത്രങ്ങള്‍. ആന്‍ഡ്രിയ, പൂജ കുമാര്‍, രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍ എന്നിവരാണ് ഈ റോളുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
പലപ്പോഴും ചിത്രത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നത് കമല്‍ഹാസന്റെ വസിം തന്നെയാണ്. എടുത്ത് പറയേണ്ട മറ്റു രണ്ടുപേര്‍ രാഹുല്‍ ബോസും ആന്‍ഡ്രിയയുമാണ്.
ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്ഥമായി വിസാമിന്റെ രാജ്യസ്നേഹവും ദേശീയതയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. . ആദ്യ ഭാഗത്തില്‍ തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഈ വിമര്‍ശനത്തിന് ഇടവരുത്താതിരിക്കാന്‍ ആകണം മതമല്ല മനുഷ്യനാണ് ഭീകരവാദത്തിന്റെ ഉത്തരവാദിയെന്നാണ് വിശ്വരൂപം 2വില്‍ കമല്‍ പറയുന്നത്.
കഥക് നര്‍ത്തകനും റോ എജന്റുമായി എത്തിയിരുന്ന ആദ്യ ഭാഗത്തില്‍ നിന്ന് പൂര്‍ണസമയ റോ എജന്റായിട്ടാണ് വിശ്വരൂപം 2 കമല്‍ എത്തുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേള വന്നതു കൊണ്ടാണെന്ന് തോന്നുന്നു. ചിത്രത്തിലെ ഗ്രാഫിക്സുകള്‍ പലതും കല്ലു കടിയായിരുന്നു. പലയിടങ്ങളിലും അനാവശ്യ വലിച്ചു നീട്ടലുകള്‍ അദ്യഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ അനുഭവപ്പെടുന്നുണ്ട്.
ചിത്രത്തിലെ ഛായാഗ്രഹണവും ശരാശരിയില്‍ ഒതുങ്ങി. ആദ്യഭാഗത്തിന് സംഗീതം നല്‍കിയ ശങ്കര്‍-എഹ്‌സാന്‍-ലോയ് കൂട്ട് കെട്ടിന് പകരം ജിബ്രാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ആദ്യ ഭാഗത്തിനെ സംബന്ധിച്ച് രണ്ടാം ഭാഗത്ത് എത്തുമ്പോള്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്താനുള്ള ഘടകങ്ങള്‍ ഇല്ലാത്തതും പ്രശ്‌നമാവും. കാരണം ആദ്യഭാഗത്തിലെ വിശ്വനാഥനില്‍ നിന്ന് വിസാം ആയി മാറുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തില്‍ കണ്ടതാണ്. സ്വാഭാവികമായി രണ്ടാം ഭാഗമെത്തുമ്പോള്‍ ആ ഒരു ത്രില്‍ പ്രേക്ഷകന് പകരുന്നതിന് ചില പരിമിതികളുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന് ഇത്രയും വലിയ ഒരു കാലതാമസം കൂടി വരുമ്പോള്‍. ആകെ മൊത്തം ചിത്രം പുറത്തിറങ്ങാന്‍ എടുത്ത കാലതാമസം വിശ്വരൂപത്തിനെ ബാധിച്ചു എന്ന് തന്നെ പറയാം.
ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തിയില്ലെങ്കിലും സിനിമ എന്ന നിലയില്‍ നിരാശപ്പെടുത്താത്ത ഒന്ന് തന്നെയാണ് വിശ്വരൂപം. എടുക്കുന്ന ടിക്കറ്റിന് എന്തായാലും ബോര്‍ അടിപ്പിക്കില്ല.