വരാനിരിക്കുന്ന ടി-ട്വന്റിയില്‍ അവന്റെ പങ്ക് വലുതാണ്
Sports News
വരാനിരിക്കുന്ന ടി-ട്വന്റിയില്‍ അവന്റെ പങ്ക് വലുതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 9:27 am

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുട മൂന്നു ടി-ട്വന്റി മത്സര പരമ്പര ജനുവരി 11ന് മൊഹാലിയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത്ത് അഗാക്കറുമായി വിരാട് കോഹ്‌ലി കൂടിക്കാഴ്ച കേപ് ടൗണില്‍ നടന്നിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പ്രാധാന്യത്തെക്കുറിച്ചും അഗാക്കര്‍ വ്യക്തത നല്‍കി.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിന് അഞ്ച് മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

താരങ്ങളുടെ സമീപകാലത്തെ ടി-ട്വന്റിയോടുള്ള സമീപനത്തെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടു തന്നെയാണ് സെലക്ടര്‍മാര്‍ വിരാടിനെയും രോഹിത്തിനെയും അഫ്ഗാനിസ്ഥാനിതിരായ ടി-ട്വന്റിയില്‍ ഉള്‍പ്പെടുത്തിയത്.

അതില്‍ എടുത്തുപറയേണ്ടത് വിരാടിന്റെ പ്രകടനമാണ് സമീപകാലത്ത് താരം മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഏറെ വിയര്‍ക്കുന്നുണ്ട്. 2020 മുതല്‍ ടി ട്വന്റി കരിയറില്‍ മധ്യ ഓവറില്‍ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് ആണ് സ്പിന്നര്‍മാര്‍ക്ക് എതിരെ തരം നേടിയത്. എന്നിരുന്നാലും അതില്‍നിന്നുള്ള തിരിച്ചുവരവിനാണ് താരം മുന്‍തൂക്കം കൊടുക്കേണ്ടത്.

അഗാക്കറുമായുള്ള കൂടിക്കാഴ്ചയില്‍ വിരാടിന്റെ പ്രാധാന്യത്തെക്കുറിച്ച്
ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് തന്നെയാണ് വിരാട് ലക്ഷ്യമിടേണ്ടതെന്ന് ക്യാപ് ടൗണില്‍ നടന്ന കൂടിക്കാഴ്ചയില്‍ വ്യക്തമായിരുന്നു. ഇതേക്കുറിച്ച് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും അഗാക്കറും ചര്‍ച്ചകള്‍ നടന്നിരുന്നു.

 

Content Highlight: Virat Kohli met Ajit Agakar