ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മഹാരഥന്മാരുടെ ലിസ്റ്റ് എടുത്താല്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ കാണാന്‍ സാധിക്കുന്ന പേരാണ് വിരാട് കോഹ്‌ലി. എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്റിങ്ങും അഗ്രസീവ് അപ്രോച്ചുമായി ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ വിരാടിന് സാധിച്ചിട്ടുണ്ട്.
സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇടയിലും അന്താരാഷ്ട്ര ക്രിക്കറ്റ് ആരാധകരുടെ ഇടയിലും ഇത്രത്തോളം ആരാധകരെയും ഫെയ്മും ഉണ്ടാക്കിയെടുത്ത താരം വിരാട് കോഹ്‌ലി മാത്രമായിരിക്കും എന്നാണ് നിരീക്ഷണം. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ വിരോടിനൊപ്പമോ വിരാടിനപ്പുറവോ ഒരു ബാറ്ററും പെര്‍ഫോം ചെയ്തിട്ടുണ്ടാകില്ല എന്നാണ് കണക്കുകളില്‍ കാണാന്‍ സാധിക്കുക.
ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റായാലും വിരാട് തന്റെതായ വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിരാടിന്റെ തലമുറയിലെ സൂപ്പര്‍താരങ്ങള്‍ക്ക് പോലും അദ്ദേഹത്തിന്റെ ലെവല്‍ ഓഫ് ഗ്രേറ്റ്‌നെസ് നേടാന്‍ കഴിയാറില്ല. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട്. റെക്കോഡ് ബ്രേക്കിങ് ഒരു ശീലമാക്കിയ താരം മത്സരത്തിന്റെ രണ്ടാം ദിനവും ഒരു പുതിയ റെക്കോഡ് തീര്‍ത്തിട്ടുണ്ട്.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരങ്ങളില്‍ ആദ്യ അഞ്ചില്‍ വിരാടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഏറ്റവും കുട്ടി ഫോര്‍മാറ്റായ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിരാടാണ്. ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവും വിരാട് തന്നെയാണ്.
ടെസ്റ്റ് ക്രിക്കറ്റിലും ആദ്യ അഞ്ചില്‍ നുഴഞ്ഞു കയറാന്‍ വിരാടിനായി. സച്ചിനും, രാഹുല്‍ ദ്രാവിഡിനും സുനില്‍ ഗവാസ്‌കറിനും, വി.വി.എസ്. ലക്ഷമണിനും ശേഷം അഞ്ചാമതാണ് വിരാടിന്റെ നിലവിലെ സ്ഥാനം. 15,921 റണ്‍സെടുത്ത സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ നിലവില്‍ 8,500 റണ്‍സുള്ള വിരാടിന് സാധിക്കുമോ എന്നത് ആരാധകര്‍ ഉന്നയിക്കുന്ന സംശയമാണ്. എന്നാല്‍ അദ്ദേഹം സച്ചിന് പിറകില്‍ രണ്ടാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.
അതേസമയം, ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള്‍ വിരാടിന് കൂട്ടായി യശസ്വി ജെയ്‌സ്വാളാണ് ക്രീസിലുള്ളത്. 320/2 എന്ന നിലയിലാണ് ഇന്ത്യ ബാറ്റ് വീശുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് പുറത്തായ ബാറ്റര്‍മാര്‍.