Sports News
ഐ.സി.സി അവാര്‍ഡില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കോഹ്‌ലി, ഇതിഹസത്തെയും മറികടന്നുള്ള മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 23, 03:33 pm
Tuesday, 23rd January 2024, 9:03 pm

ഐ.സി.സി 2023 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023ലെ ഐ.സി.സി ഏകദിന ലോകകപ്പിലും ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി കാഴ്ചവച്ചത്. ഇതിനോട് അനുബന്ധിച്ച് ഐ.സി.സിയുടെ 2023ലെ മികച്ച ഏകദിന ടീമില്‍ വിരാടിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മ ഉള്‍പ്പെടെ നിരവധി പേര്‍ ഏകദിന ടീമിന്റെ ഭാഗമായിട്ടുണ്ട്. ലോക ക്രിക്കറ്റിലെ മറ്റേതൊരു ഇന്ത്യന്‍ കളിക്കാരനെക്കാളും ഏറ്റവും കൂടുതല്‍ ഐ.സി.സി ടീമിന്റെ ഭാഗമായ താരം എന്ന ബഹുമതിയാണ് ഇപ്പോള്‍ വിരാടിനെ തേടി എത്തിയിരിക്കുന്നത്. 14 തവണയാണ് വിരാട് ഐ.സി.സി ടീമിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഐ.സി.സി ഏകദിന ടീം ഓഫ് ദ ഇയര്‍
രോഹിത് ശര്‍മ(ക്യാപറ്റന്‍), ശുഭ്മാന്‍ ഗില്‍, ട്രാവിസ് ഹെഡ്, വിരാട് കോലി, ഡാരില്‍ മിച്ചല്‍, ഹെന്റിച്ച് ക്ലാസന്‍, മാര്‍ക്കോ ജാന്‍സെന്‍, ആദം സാമ്പ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.

13 തവണ ഈ അവാര്‍ഡിന് അര്‍ഹനായ എം.എസ്. ധോണിയെ പിന്തള്ളിയാണ് കോഹ്ലി ഐ.സി.സി ടീമില്‍ എത്തി അവാര്‍ഡ് സ്വന്തമാക്കുന്നത്.

ഏറ്റവും കൂടുതല്‍ ഐ.സി.സിയുടെ ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരം, എണ്ണം എന്ന ക്രമത്തില്‍

വിരാട് കോഹ്ലി – 14

എം.എസ്. ധോണി – 13

രോഹിത് ശര്‍മ – 8

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 7

വീരേന്ദര്‍ സെവാഗ് – 6

രവിചന്ദ്രന്‍ അശ്വിന്‍ – 5

ജസ്പ്രീത് ബുംറ – 4

 

 

Content Highlight: Virat Kohli In Historic Achievement